പഞ്ചായത്ത്

വണ്ടൂർ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു..

കെ.ടി ഷംസുദ്ധീൻ

പ്രസിഡൻ്റ്

അജിന

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബൈജു സി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാഹുൽ ഹമീദ് സി ടി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഷ ടി.കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മമ്മദ് അബ്ദുൽ ലത്തീഫ് എൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

   ഗ്രാമപഞ്ചായത്തിന്‍റെ പേര്              :    വണ്ടൂര്‍,    രൂപീകരിച്ച വര്‍ഷം                       :    01.01.1956,    ബ്ലോക്ക് പഞ്ചായത്ത്                     :    വണ്ടൂര്‍,    വില്ലേജ്                                      :    വണ്ടൂര്‍  ,      ഉള്‍പ്പെടുന്ന ബ്ലോക്ക്  ഡിവിഷനുകള്‍   :    കാരാട്, വാണിയമ്പലം,  വണ്ടൂര്‍  ടൗണ്‍, ചെറുകോട്   ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂതിരിയുടെ പതിനെട്ടരക്കാവുകളിൽ ഒന്നായ അമ്പലപ്പടി ശിവക്ഷേത്രത്തിന്റെ പാരമ്പര്യവും ടിപ്പു സുൽത്താന്റെ പടയോട്ടവും 1921-ലെ മലബാർ കലാപവും വണ്ടൂരിന്റെ ചരിത്രരേഖകളിൽ ആഴത്തിൽ പതിഞ്ഞവയാണ്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലെയുള്ള വിപ്ലവകാരികളുടെ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് പട്ടാളത്തിന്റെ അടിച്ചമർത്തലുകൾക്കും സാക്ഷ്യം വഹിച്ച ഈ മണ്ണ്, ജന്മിത്ത വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയാണ് സാമൂഹിക നവോത്ഥാനം കൈവരിച്ചത്. റവ. ഓട്ടൻ സായിപ്പിന്റെ കരുണാലയ ആശുപത്രി ആരോഗ്യരംഗത്തും, 1930-കളിൽ ആരംഭിച്ച പെൺപള്ളിക്കൂടം വിദ്യാഭ്യാസരംഗത്തും വണ്ടൂരിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചു. പഴയകാലത്തെ പ്രസിദ്ധമായ ആഴ്ചച്ചന്തകളും വാണിയമ്പലം റെയിൽവേയുടെ വരവും പ്രദേശത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കി. പുലിക്കോട്ടിൽ ഹൈദറിനെപ്പോലെയുള്ള മാപ്പിളപ്പാട്ട് കലാകാരന്മാരും നാലാകത്ത് കാസിമിനെപ്പോലെയുള്ള സാഹിത്യകാരന്മാരും വണ്ടൂരിന്റെ സാംസ്കാരിക മേഖലയ്ക്ക്...

കൂടുതൽ വായിക്കുക